കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരുക എന്ന സന്ദേശം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ബ്രേക്ക് ദി ചെയിന്റെ ഭാഗമായി ‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
നാടോടിക്കാറ്റിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ പോലെയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ പാത്രം കൊട്ടുന്നില്ലേ എന്ന് തുടങ്ങി നിരവധി കമന്റുകളുമായാണ് ആരാധകര്‍ പോസ്റ്ററിന് താഴെ എത്തിയത്.
Discussion about this post