ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാണം കെട്ട പ്രകടനവുമായി കോൺഗ്രസ്. അസമിലും പുതുച്ചേരിയിലും ബിജെപിയോട് തോറ്റ് തുന്നം പാടിയ കോൺഗ്രസ് കേരളത്തിൽ ഇടത് മുന്നണിയോടും തോറ്റു. പശ്ചിമ ബംഗാളിൽ ഇടത് മുന്നണിക്കൊപ്പം ചേർന്ന മത്സരിച്ച് ഒരു സീറ്റിൽ മാത്രം പാർട്ടി ഒതുങ്ങി.
കോൺഗ്രസ് ആകെ പിടിച്ചു നിന്നത് തമിഴ്നാട്ടിൽ മാത്രമാണ്. അവിടെ ഡിഎംകെയുടെ ഔദാര്യത്തിൽ കിട്ടിയ സീറ്റുകളിൽ മാത്രമാണ് പാർട്ടി നിലം തൊട്ടത്. നാണക്കേടിന്റെ ഈ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം നടക്കുന്ന ടിവി ചര്‍ച്ചകളില്‍ നിന്നും പാർട്ടി വക്താക്കൾ ഒഴിഞ്ഞു നിൽക്കുന്നത്.
എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. എന്നാൽ പരാജയത്തിന്റെ അപമാനമാണ് വക്താക്കളുടെ പിന്മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post