കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മികച്ച വിജയവുമായി തൃണമൂൽ കോൺഗ്രസ് മുന്നേറുമ്പോഴും മുഖ്യമന്ത്രി മമത ബാനർജിക്ക് തോൽവി ഭയക്കുന്നു. പത്ത് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൂവായിരത്തിൽ പരം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി ലീഡ് ചെയ്യുന്നത്.
അതേസമയം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഏറെക്കുറെ ഭൂരിപക്ഷം ഉറപ്പിച്ച് കഴിഞ്ഞു. ഇരുനൂറിലധികം സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്. ബിജെപി എൺപതിനോടടുത്ത് സീറ്റുകളിലും കോൺഗ്രസ്- ഇടത് സഖ്യം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.
ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച തെരഞ്ഞെടുപ്പ് പ്രചാരണം തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത ബാനർജി നന്ദിഗ്രാമിൽ മത്സരിക്കാനെത്തിയത്. മമതയെ പരാജയപ്പെടുത്തിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുമെന്ന് സുവേന്ദു വ്യക്തമാക്കിയിരുന്നു. എന്നാൽ സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രമാണ് മമത ബാനർജി മത്സരിച്ച
Discussion about this post