തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന വിവിധ ട്രെയിനുകള്‍ ഈ മാസം 31 വരെ റെയില്‍വേ റദ്ദാക്കി. സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയില്‍ അധികൃതര്‍ ഇറിയിച്ചു.ഇന്ന് മുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ല. പകരം സംവിധാനങ്ങള്‍ ഒരുക്കുമെന്നും റെയില്‍വേ അറിയിച്ചു.
പാലരുവി എക്സ്പ്രസ്, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ- തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീന്‍ – തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികളാണ് റദ്ദ് ചെയ്തിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 6,7 തീയതികളില്‍ കൂടുതല്‍ ദീര്‍ഘ ദൂര ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ തിരക്കനുഭവപ്പെടാന്‍ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. ആവശ്യമെങ്കില്‍ ബെംഗളൂരുവില്‍ നിന്ന് എമര്‍ജന്‍സി ഇവാക്വേഷന് വേണ്ടി മൂന്ന് ബസുകള്‍ കേരളത്തിലേക്ക് സര്‍വ്വീസ് നടത്താന്‍ തയ്യാറാക്കിയതായി സിഎംഡി അറിയിച്ചിട്ടുണഅട്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് 9 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗണ്‍. മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ മിനി ലോക്ഡൗണ്‍ അപര്യാപ്തമെന്ന വിദഗ്ദ സമിതി നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.










