ടെല്‍ അവീവ്: കോവിഡിന്റെ രണ്ടാം തരംഗത്തോട് ഇന്ത്യ പോരാടുമ്പോള്‍, ലോക രാജ്യങ്ങളെല്ലാം പിന്തുണ അറിയിച്ച് മുന്നില്‍ തന്നെയുണ്ട്. നൂറുകണക്കിന് ഇസ്രായേലുകാര്‍ ടെല്‍ അവീവില്‍ ഒത്തുകൂടി ഇന്ത്യയ്ക്കും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു. കോവിഡില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് മുക്തി നേടട്ടേയെന്ന് ‘ഓം നമ ശിവായ്’ എന്ന സ്തോത്രം ചൊല്ലി അവര്‍ പറഞ്ഞു.
ഇസ്രായേല്‍ ജനത ‘ഓം നമ ശിവായ്’ എന്ന് പ്രാര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന് പവന് കെ പാല് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. ‘നിങ്ങള്‍ക്ക് പ്രതീക്ഷയുടെ ഒരു കിരണം നല്കാന് ഇസ്രായേലുകാര്‍ ഒന്നുചേര്‍ന്നപ്പോള്‍,’ പാല് വീഡിയോയ്ക്ക് നല്കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
Discussion about this post