മുംബൈ: ഐപിഎൽ താരങ്ങൾക്കിടയിൽ കൊവിഡ് പടർന്നു പിടിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ രണ്ടു താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ന്യൂസിലന്‍ഡ് താരം ടിം സിഫേര്ട്ടിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ കൊവിഡ് ബാധ സ്ഥിരീകരിച്ച കൊൽക്കത്ത താരങ്ങളുടെ എണ്ണം നാലായി. നേരത്തെ മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്കും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് ബാധ വ്യാപകമായതോടെ ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ മാറ്റി വെച്ചിരിക്കുകയാണ്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ വിദേശ രാജ്യങ്ങളിൽ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ നടത്തിയിരുന്നു.
Discussion about this post