ഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ നടാഷ നർവാളിന് ഇടക്കാല ജാമ്യം. പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി കലാപം ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് യു എ പി എ ചുമത്തപ്പെട്ട് തിഹാർ ജയിലിലായിരുന്നു നടാഷ.
നടാഷയ്ക്ക് മൂന്നാഴ്ചത്തേക്കാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. സിപിഎം നേതാവാണ് നടാഷയുടെ പിതാവ് മഹാവീർ നർവാൾ. കോവിഡ് ബാധിച്ച് റോഹ്തക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഡൽഹി കലാപ കേസിൽ അറസ്റ്റിലായ നടാഷ 2020 മെയ് മുതല്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നിരുന്നു. മഹാവീറിന്റെ മകനും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.








