ഡൽഹി: മകനോടൊപ്പം ജയിലിൽ കഴിയുകയായിരുന്ന എസ്പി നേതാവ് അസം ഖാന് ഗുരുതരമായ കൊവിഡ് ബാധ. പത്ത് ദിവസമായിട്ടും രോഗം ഭേദമാകാത്തതിനെ തുടർന്ന് അസം ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ലഖ്നൗവിലെ മേദാന്ത ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അസം ഖാൻ. ഏപ്രിൽ 30നായിരുന്നു അസം ഖാന് രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരി മുതൽ സിതാപുർ ജയിലിൽ കഴിയുകയാണ് അസം ഖാൻ. ഞായറാഴ്ച അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്നാണ് അസം ഖാനെയും മകൻ അബ്ദുള്ളയെയും ആശുപത്രിയിലേക്ക് മാറ്റിയത്.
ഭൂമി കൈയ്യേറ്റം ഉൾപ്പെടെ എൺപതോളം കേസുകൾ അസം ഖാനെതിരെയുണ്ട്. അസം ഖാനും മകൻ അബ്ദുള്ളയും ഭാര്യ തസീൻ ഫാത്തിമയും 2020 ഫെബ്രുവരി മാസം മുതൽ ജയിലിലായിരുന്നു. കഴിഞ്ഞ ഡിസംബർ മാസമായിരുന്നു ഭാര്യ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
Discussion about this post