കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ ഗൗരി ഭരിച്ചീടുമെന്നായിരുന്നു 1987 ലെ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 1957 ലെ മന്ത്രിസഭയിൽ അംഗമായിരുന്ന കരുത്തയായ വനിത കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. സ്വന്തം കുടൂംബ ജീവിതത്തിൽ പോലും ഭർത്താവിനെക്കാൾ പാർട്ടിയെ സ്നേഹിച്ച , അനുസരിച്ച ധീര വനിത. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇ.കെ നായനാർ തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് പാർട്ടിയിൽ നിന്ന് തന്നെ ഗൗരിയമ്മ പുറത്താക്കപ്പെട്ടു. വ്യക്തിപരമായി അവഹേളിക്കപ്പെട്ടു. ഒടുവിൽ യുഡിഎഫിൽ ചേർന്ന അവർ മന്ത്രിയായി ജീവിതാവസാനം വരെ കരുത്തോടെ നിലകൊണ്ടു. താൻ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല എന്ന ചോദ്യത്തിന് അവർ പലപ്പോഴും തീഷ്ണമായ മറുപടികളാണ് അഭിമുഖങ്ങളിൽ കൊടുത്തത്.
https://www.facebook.com/braveindiamovies/posts/295269212137212
തന്നെ മുഖ്യമന്ത്രിയാക്കാത്തതിന് പിന്നിൽ നമ്പൂതിരിപ്പാടായിരുന്നെന്ന് അവർ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞു. അയാൾക്ക് മേൽജാതിക്കാർ തന്നെ മുഖ്യമന്ത്രിയാകണമെന്നുണ്ടായിരുന്നു. അയാൾ ഒരു നമ്പൂതിരി മാത്രമായിരുന്നെന്നും അവർ അഭിമുഖത്തിൽ തുറന്നടിച്ചു. ഇ.എം.എസിന്റെ മകൻ ഇ.എം ശ്രീധരൻ തന്നെ ചോത്തി ഗൗരി എന്ന് വിളിച്ചതും ഗൗരിയമ്മ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഇ.കെ നായനാർ ചിരിച്ചും കളിച്ചും നടന്ന ഒരു കഴിവുകെട്ട മുഖ്യമന്ത്രിയായിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറി ഫയലെഴുതി കൊണ്ടു വരുമ്പോൾ ഒപ്പുവയ്ക്കുക മാത്രമായിരുന്നു നായനാരുടെ പണിയെന്ന് ഗൗരിയമ്മ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
സിപിഐ നേതാവായിരുന്ന ഭർത്താവ് ടിവി തോമസ് ക്യാൻസർ ബാധിതനായി മുംബൈ ടാറ്റ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ അദ്ദേഹത്തെ കാണാൻ പോകാൻ പാർട്ടിയോട് ചോദിക്കേണ്ടി വന്നതും അവർ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച്ചയാണ് പരിചരിക്കാൻ പാർട്ടി അനുവദിച്ചത്. ആദ്യം പോകേണ്ട എന്നായിരുന്നു പാർട്ടി തീരുമാനം. പിന്നീട് കമ്മിറ്റി കൂടിയാണ് അനുവാദം നൽകിയതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ആവോളം ദ്രോഹിച്ചവർ ഇന്ന് അനുശോചനങ്ങളും ആദരാഞ്ജലിയും അർപ്പിക്കുന്ന തിരക്കിലാണ്. ഗൗരിയമ്മയുടെ ആത്മാവ് ഇതൊക്കെ കണ്ട് പുച്ഛത്തോടെ ചിരിക്കുന്നുണ്ടാകണം.
Discussion about this post