തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്.
കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിിയല്‍ ചികിത്സയിലായിരുന്ന മാടമ്പിന്‍റെ നില തിങ്കളാഴ്ച വൈകിട്ടോടെയാണ് ഗുരുതരമായത്. അദ്ദേഹം അർബുദരോഗത്തിനും ചികിത്സയിലായിരുന്നു.
തൃശൂരിലെ കിരാലുരിൽ 1941 ജൂണ്‍ 23നാണ് മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരി ജനിച്ചത്. സംസ്കൃതത്തിനൊപ്പം പൂമുളളി മനയിൽ നിന്ന് ആന ചികിത്സയിൽ അവഗാഹം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ മാടമ്പ് ആകാശവാണിയിലും ജോലിനോക്കിയിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മഹാപ്രസ്ഥാനം, സ്മാർത്തവിചാരത്തിന്റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് തുടങ്ങി നിരവധി നോവലുകൾ രചിച്ചു.
വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കരുണം, ദേശാടനം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു.
Discussion about this post