മട്ടാഞ്ചേരി : ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദിച്ച പിതാവ് ചെറളായിക്കടവ് സ്വദേശിയായ ഓട്ടോ ഡ്രൈവർ സുധീറിനെ അറസ്റ്റ് ചെയ്തു . 18 വയസ്സുള്ള മകനെ മരക്കഷണം ഉപയോഗിച്ചു മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്. മരക്കഷണം കൊണ്ട് മകനെ മർദിക്കുന്നതിനിടെ ഇയാളുടെ മാതാവ് വടികൾ തട്ടിമാറ്റുന്നുണ്ട്. തുടർന്ന് കൈകൊണ്ടും കാലുകൊണ്ടും അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു.
മകനെ തലകീഴായി നിർത്തി മർദിക്കുന്നതായും വിഡിയോ ദൃശ്യങ്ങളിലുണ്ട്. വീട്ടിലെ ആരോ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ പലരും പൊലീസിൽ പരാതിപ്പെട്ടു. പതിനഞ്ചു വയസ്സ് മുതൽ മകനെ മർദിക്കുന്നെന്ന് അമ്മ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. വീഡിയോ സഹിതം ഡിസിസി ജനറൽ സെക്രട്ടറി അജിത് അമീർബാവ അസി.പൊലീസ് കമ്മിഷണർ ജി.ഡി. വിജയകുമാറിന് പരാതി നൽകി. ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്ഐ കെ.ആർ.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Discussion about this post