കൊട്ടാരക്കര: ലോക്ഡൗണിനിടയിലും ചാരായ വില്‍പ്പന നടത്തിയ ആൾ 15 ലിറ്റര്‍ ചാരായവുമായി എക്സൈസിന്റെ പിടിയിൽ. കോട്ടാത്തല സുരേന്ദ്രലായം വീട്ടില്‍ പ്രകാശിനെയാണ് (45) പിടികൂടിയത്. ഇയാളില്‍നിന്ന് വാറ്റുപകരണങ്ങളും വാഹനവും പിടിച്ചെടുത്തു.
കൊട്ടാരക്കര എക്സൈസ് റെയിഞ്ച് ഓഫിസിലെ പ്രിവന്‍റിവ് ഓഫിസര്‍ ഷിലു എ, ഗ്രേഡ് പ്രിവന്‍റിവ് ഓഫിസര്‍മാരായ സന്തോഷ് കുമാര്‍, രമേശന്‍, സി.ഇ.ഒമാരായ വിവേക്, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post