പുതിയ സിനിമകളും വെബ് സീരീസുകളും ഡൗൺലോഡ് ചെയ്യുന്നതിന് പലരും ആശ്രയിക്കുന്ന സാമൂഹിക മാധ്യമമാണ് ടെലിഗ്രാം. എന്നാൽ ഇതിൽ സിനിമകളും പകർപ്പവകാശമുള്ള മറ്റ് വീഡിയോകളും പ്രചരിപ്പിക്കുന്നതും ഡൗൺലോഡ് ചെയ്യുന്നതും കുറ്റകരമാണോ എന്ന് പലർക്കു അറിയില്ല. ഇത്തരത്തിൽ വീഡിയോകളും സിനിമകളും പങ്ക് വെക്കുന്ന ഒരു ടെലിഗ്രാം ഗ്രൂപ്പ് അഡ്മിനായിരുന്ന യുവാവിനെതിരെ ഈയിടെ സൈബർ പൊലീസ് കേസെടുത്തിരുന്നു.
യുവാവിന്റെ കുറിപ്പ് വായിക്കാം:
ഞാൻ മൂവി ഹൗസ് എന്ന Telegram ഗ്രുപ്പിൻ്റെ അഡ്മിൻ ആണ് ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന മൂവി ഞാൻ മൂവി ഹൗസ് എന്ന എൻ്റെ Telegram ഗ്രുപ്പിൽ ഷെയർ ചെയ്തിരുന്നു. അതുപോലെ പുതിയ സിനിമ ഇറങ്ങിയ എല്ലാത്തിൻ്റെയും..
അതിനെ തുടർന്ന് Thiruvananthapuram Rural Cyber Cell ൽ നിന്ന് എനിക്ക് എതിരെ അന്വേഷണം വന്നപ്പോഴാണ് ഞാൻ ചെയ്ത തെറ്റിനെ പറ്റിയും ഇത് വലിയ കുറ്റകൃത്യം ആണെന്നും എനിക്ക് മനസ്സിലായത്. ”ഞാൻ ചെയ്ത തെറ്റിൻ്റെ ഗൗരവം എനിക്ക് ബോധ്യമായി.’ ഒരുപാട് പേരുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം ഒരു പ്രവൃത്തിയും ഞാൻ ഇനി ആവർത്തിക്കുകയില്ല’ ഒരു സിനിമയുടെയും പകർപ്പവകാശം ലംഘിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്നെ പോലെ അറിയാതെ ചെയ്യുന്ന നിങ്ങൾ ഒരോരുത്തരും ഇപ്പോൾ തന്നെ എന്തെങ്കിലും ഉണ്ടങ്കിൽ അത് നീക്കം ചെയ്യണം..
നിയമം നമ്മുടെ പിറകിൽ തന്നെയുണ്ട്. ഇത്തവണത്തേക്ക് എനിക്ക് മാപ്പ് നൽകണം എന്നോട് ക്ഷമിച്ച Film director ൻ്റെ നല്ല മനസ്സിന് നന്ദി.. ഇനി ഒരിക്കലും എൻ്റെ ഭാഗത്ത് നിന്ന് ഇത് അവർത്തിക്കില്ല.
https://www.facebook.com/riyas.bavanues/posts/827957667808572
Discussion about this post