ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ ഒളിംപിക്സ് മാറ്റിവയ്ക്കണം, അല്ലെങ്കില്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജപ്പാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ടോക്കിയോയിലെ ഡോക്ടര്‍മാരുടെ സംഘടന ഒളിംപിക്സിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഐതിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തചരോ ആശുപത്രികളോ ഇല്ല. ഒളിംപിക്സ് കൂടി വന്നാല്‍ രോഗവ്യാപനം പ്രവചനാതീതമാകും. ഒളിംപിക്സ് തുടങ്ങാന്‍ രണ്ടരമാസം ശേഷിക്കെ, ഒന്നും പഴയപടിയാകില്ലെന്ന് ഉറപ്പാണ്. അതിനാല്‍ ഒളിംപിക്സ് നടത്തിപ്പ് സാഹസമാണെന്നും ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ജപ്പാനിലെ 80 ശതമാനം ആളുകളും ഒളിംപിക്സ് നടത്തുന്നതിന് എതിരാണ് ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. ജപ്പാനിലെ വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ 43 ശതമാനം ഒളിംപികസ് ഒഴിവാക്കണമെന്നും 40 ശതമാനം മാറ്റിവയ്ക്കണം എന്നുമാണ് അഭിപ്രയപ്പെട്ടത്. ഇതേസമയം, ഒളിംപിക്സ് മുന്‍നിശ്ചയിച്ച പോലെ നടത്താനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സംഘാടകള്‍. വിവിധ വേദികളില്‍ പരീക്ഷണ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ജൂലൈ 23നാണ് ഒളിംപിക്സിന് തുടക്കമാവുക.
Discussion about this post