നാഗ്പുർ: കിഴക്കൻ വിദർഭയിലെ രാജോളിയിലെ വനത്തിൽ പോലീസിനോട് ഏറ്റുമുട്ടിയ 13 ഓളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സി -60 കമാൻഡോകൾ ഒരു ഗ്രാമത്തിനടുത്തുള്ള മാവോയിസ്റ് ക്യാമ്പിലാണ് ആക്രമണം നടത്തിയത്. ആയുധങ്ങൾ, ദൈനംദിന ആവശ്യമുള്ള മറ്റ് വസ്തുക്കൾ എന്നിവയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
കസൻസൂർ ദലാമിലെ മാവോയിസ്റ്റുകൾ ഗ്രാമീണരുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ഇതിനായി മാവോയിസ്റ്റുകൾ ഗ്രാമീണരെ കണ്ടുമുട്ടിയിരുന്നു. ഗാഡ്ചിരോലിയിൽ നിന്നും ‘അഹേരി പ്രണിത’ ആസ്ഥാനങ്ങളിൽ നിന്നുമുള്ള കമാൻഡോകളാണ് അവരുടെ ക്യാമ്പിനെ ആക്രമിച്ചത്.
പകൽ സമയത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് നക്‌സൽ റേഞ്ച് ഡി.ഐ.ജി സന്ദീപ് പാട്ടീൽ പറഞ്ഞു. ‘കാട്ടിൽ മാവോയിസ്റ്റ് സാന്നിധ്യത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഒരു ദിവസം മുമ്പ് ഞങ്ങൾ ഓപ്പറേഷൻ ആരംഭിച്ചു. ഇതുവരെ 13 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തിരച്ചിൽ തുടരുകയാണ്.’ അദ്ദേഹം പറഞ്ഞു.
Discussion about this post