ജയ്പുർ: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി. സൈന്യത്തിന്റെ സുദർശൻ ചക്ര ഡിവിഷനാണ് 50 കിടക്കകൾ ഉള്ള ആശുപത്രി നിർമ്മിച്ച് നൽകിയത്.
റെക്കോർഡ് സമയത്തിനുള്ളിൽ സൈനിക ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് സൈന്യം ആശുപത്രി നിർമ്മിച്ച് നൽകിയത്. ആശുപത്രിയിലേക്ക് മെഡിക്കൽ സ്റ്റാഫിനെയും ഡോക്ടർമാരെയും സൈന്യം വിട്ടു നൽകും.
രോഗികൾക്ക് അവശ്യഘട്ടത്തിൽ ആംബുലൻസ് സൗകര്യവും സൈന്യം ലഭ്യമാക്കും. ജില്ലാ മെഡിക്കൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാകും ആശുപത്രിയിലേക്കുള്ള രോഗികളെ റഫർ ചെയ്യുക. രോഗബാധ നേരിടാൻ സൈന്യം സർക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
Discussion about this post