തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണം ജനിതക മാറ്റം സംഭവിച്ച കോവിഡ് ബി.1.617.2 വകഭേദമാണെന്ന് ആരോഗ്യവകുപ്പ്. കോവിഡ് രണ്ടാം തരംഗത്തില്‍ മറ്റു പല സംസ്ഥാനങ്ങളിലും ഉള്ളതുപോലെ ജനിതകമാറ്റം വന്ന വൈറസ് വകഭേദമാണ് കേരളത്തില്‍ കൂടുതല്‍ കാണപ്പെടുന്നതെന്നും, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ വൈറസ് വ്യാപനം നടന്നിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ബി.1.617.2 വകഭേദം വളരെ വ്യാപകമാണെന്ന് പഠനങ്ങളില്‍ വ്യക്തമായതായും, രോഗം ബാധിക്കുന്നവരില്‍ 90 ശതമാനത്തിനു മുകളില്‍ ഈ വൈറസ് വകഭേദമാണ് രോഗം പടര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്തെ കോവിഡ് ബാധ ജനസംഖ്യയുടെ 11 ശതമാനം ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ജനസംഖ്യയുടെ 20 ശതമാനത്തിനു മുകളില്‍ രോഗബാധയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
കേരളത്തില്‍ അതിവേഗ രോഗവ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്നും ബി.1.617.2 വൈറസ് വകഭേദമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മധ്യപ്രദേശിലാണ് ഈ വൈറസ് വകഭേദം ആദ്യം കണ്ടെത്തിയതെങ്കിലും മഹാരാഷ്ട്രയിലാണ് വേഗം പടര്‍ന്നു പിടിച്ചത്. കേരളത്തിലേക്കുള്ള വൈറസ് വകഭേദത്തിന്റെ കടന്നുവരവ് മഹാരാഷ്ട്രയില്‍നിന്നാണ് എന്നാണ് അനുമാനം.
അതേസസമയം കോവിഡ് രോഗികളുടെ മരണം കൂടാന്‍ കാരണം ഈ വൈറസ് വകഭേദമല്ലെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
Discussion about this post