തിരുവനന്തപുരം: കോവളത്ത് വിദേശ വനിതകളുടെ ബാഗും ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. വിഴിഞ്ഞൽ ആമ്പൽക്കുളം സ്വദേശി സെയ്താലിയാണ് പിടിയിലായിരിക്കുന്നത്.
ബീച്ചിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ വിദേശ വനിതകളുടെ സാധനങ്ങൾ മോഷ്ടിച്ചത്.
കോവളത്ത് സ്ഥിരതാമസമാക്കിയവരാണ് രണ്ട് വിദേശവനിതകളും. പതിവായി ഇവര്‍ ബീച്ചിലെത്തി തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഈ സമയം സെയ്താലി ബാഗും ഫോണും തട്ടിയെടുത്ത് ഓടുകയായിരുന്നു. കഴിഞ്ഞ ദിവസം കോവളം പൊലീസാണ് സെയ്താലിയെ പിടികൂടിയത്.
Discussion about this post