പ്രസിദ്ധ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയാശാന് ജന്മദിനാശംസകൾ നേർന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഗോപിക്കുറിക്ക് പൂർണ്ണ ചന്ദ്ര പ്രഭ.
കളിയരങ്ങിന്റെ മുഖശോഭയുടെ ഗോപിക്കുറിയായി പരിലസിച്ച കലാമണ്ഡലം ഗോപി ആശാൻ ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ചതിന്റെ ശതാഭിഷേക നിറവിലാണ് ഇന്ന്.
അഭിനയ മികവിന്റെ ഭാവപ്പകർച്ചയും ലയവിന്യാസവും കൊണ്ട് ആസ്വാദകലക്ഷങ്ങളെ ആനന്ദിപ്പിച്ച സർഗ്ഗ പ്രതിഭയാണ് ഗോപി ആശാൻ. കഥകളിക്ക് ജനമനസുകളിൽ സ്ഥായിയായ മുഖമുദ്ര പതിയാൻ ആശാന്റെ അഭിനയചാതുര്യം ഇടയാക്കി. ജീവസുറ്റ തന്റെ അഭിനയ ശൈലിയിലൂടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അത് ആസ്വാദക മനസിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ആ ആചാര്യ ശ്രേഷ്ഠന് നമോവാകം!
ആയുരാരോഗ്യ സൗഖ്യം നേരുന്നു.
https://www.facebook.com/kummanam.rajasekharan/posts/3803166633126429













Discussion about this post