കൊച്ചി: കടലേറ്റത്തിന് പിന്നാലെ കൊച്ചി ചെല്ലാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി ഉയര്‍ന്നു. നേരത്തെയും ജില്ലയിലെ ഏറ്റവും കൂടിയ കോവിഡ് കണക്കായിരുന്നു ചെല്ലാനത്തേത്. ഇന്നലെ 108 പേരെ പരിശോധിച്ചപ്പോള്‍ 79 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കടല്‍ക്ഷോഭത്തില്‍ 14,15,16 വാര്‍ഡുകളിലുണ്ടായിരുന്നവർക്കാണ് വീട് വിട്ടിറങ്ങേണ്ടിവന്ന അവസ്ഥയുണ്ടായത്. ഇവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനോ മാസ്‌ക് ധരിക്കാനോ കഴിഞ്ഞിരുന്നില്ല. മൂന്നുദിവസത്തോളം അസുഖബാധിതരടക്കം കൂട്ടത്തോടെ പുറത്തിറങ്ങിയതോടെയാണ് കോവിഡും കുത്തനെ കൂടിയത്.
തെക്കെ ചെല്ലാനം ലിയോ സ്‌കൂളില്‍ 47 കിടക്കകളോടെ ഇന്ന് ഡൊമിലിസറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സഹായം ആവശ്യമാകുന്നവരെ കുമ്പളങ്ങിയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്.
Discussion about this post