ഡല്‍ഹി: കൊവിഡ് രോഗബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി കേന്ദ്രസർക്കാർ. കൊവിഡ് ബാധയില്‍ മരിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പത്രപ്രവര്‍ത്തക ക്ഷേമ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും.
https://accreditation.pib.gov.in/jws/default.aspx എന്ന വെബ്സൈറ്റിലൂടെ ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ സ്കീം (ജെ.ഡബ്ല്യു.എസ്) പ്രകാരമുള്ള ഈ സഹായത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post