ഫേസ്ബുക്ക് പേജ് കാണുന്നില്ലെന്ന് പരിതപിക്കുന്ന നടൻ സന്തോഷ് കീഴാറ്റൂരിന് പറ്റുന്ന അബദ്ധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നു. ‘താങ്കളുടെ കാണാതായ പേജ് കാണിച്ചു തരണോ?‘ എന്ന ചോദ്യത്തിൽ സന്തോഷ് കീഴാറ്റൂരിനെ മെൻഷൻ ചെയ്ത യുവാവിന്, വേണം എന്നായിരുന്നു നടന്റെ മറുപടി. ഇതാ കണ്ടോളൂ എന്ന ക്യാപ്ഷനോടെ ഒറ്റവര നോട്ട്ബുക്കിലെ പേജിന്റെ ചിത്രമാണ് യുവാവ് കമന്റ് ചെയ്തിരിക്കുന്നത്.
‘പത്മശ്രീയുണ്ടോ ഒരെണ്ണം എടുക്കാൻ, അവിടെ വന്നാൽ പത്മശ്രീ കാണാൻ പറ്റുമോ?‘ എന്നുള്ള പ്രാഞ്ചിയേട്ടൻ സിനിമയിലെ രംഗത്തോടും, ‘എന്റെ ബെൻസിന്റെ ലോഗോ കണ്ടോ?‘ എന്ന പ്രേമം സിനിമയിലെ രംഗത്തോടുമൊക്കെയാണ് സന്തോഷ് കീഴാറ്റൂരിന്റെ അനുഭവങ്ങളെ പലരും സാമൂഹിക മാധ്യമങ്ങളിൽ താരതമ്യം ചെയ്യുന്നത്.
നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ സന്തോഷ് കീഴാറ്റൂർ ഇട്ട കമന്റ് വിവാദമായിരുന്നു. ഹനുമാൻ സ്വാമിയെ അപമാനിച്ചു കൊണ്ടുള്ള സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദൻ തക്കതായ മറുപടിയും നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു പേജ് കാണാതായെന്നെ വാദവുമായി സന്തോഷ് കീഴാറ്റൂർ രംഗത്തെത്തിയത്
Discussion about this post