തിരുവനന്തപുരം: തിരുവനന്തപുരം ചാലക്കമ്പോളത്തിൽ വൻ തീപിടുത്തം. കമ്പോളത്തിലെ കടകളിലാണ് തീപിടിച്ചത്. ഇവിടെ നിന്നും മറ്റ് കടകളിലേക്ക് തീ പടരുകയാണ്.
പത്മനാഭ തീയേറ്ററിന് സമീപമാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും കളിപ്പാട്ടങ്ങളും ഫാൻസി ഉത്പ്പന്നങ്ങളും വിൽക്കുന്ന ഹോൾസെയിൽ കടയിലാണ് തീപിടുത്തമുണ്ടായത്. പുക പുറത്തേക്ക് വന്നതോടെയാണ് അടുത്തുളളവർ ഇക്കാര്യം ശ്രദ്ധിച്ചത്. വലിയ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
Discussion about this post