തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. കൊവിഡ് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായിട്ടായിരിക്കും പഠനം. കുട്ടികൾ സ്കൂളുകളിൽ നേരിട്ട് എത്തേണ്ടതില്ല.
പ്രവേശനം പൂർത്തിയായില്ലെങ്കിലും മൂന്നരലക്ഷത്തോളം കുട്ടികൾ ഈ വർഷവും ഒന്നാം ക്ലാസിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെർച്വൽ പ്രവേശനോത്സവമാണ് ഇത്തവണ.
കൊവിഡ് വ്യാപനം നിമിത്തം കഴിഞ്ഞ വർഷവും ഓൺലൈൻ ക്ലാസുകളായിരുന്നു. വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്കുശേഷം റിവിഷനുണ്ടാകും. തുടർന്ന് യഥാർഥ ക്ലാസ് ആരംഭിക്കും.
വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ക്ലാസുകൾക്കുപുറമേ അതത് സ്കൂളുകളിൽ നിന്നുകൂടി ക്ലാസ് എടുക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
Discussion about this post