ചൈനയുടെ സിനോവാക് ബയോടെക് ലിമിറ്റഡിന് കോവിഡ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ആഗോള ഉപയോഗത്തിനായി അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ വാക്‌സിനാണ് സിനോവാക്.
18 വയസ്സിനു മുകളിലുള്ള ആളുകൾക്ക് രണ്ട് മുതൽ നാല് ആഴ്ച വരെ ഇടവേളയിൽ രണ്ട് ഡോസ് ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തതായി ചൊവ്വാഴ്ച നടത്തിയ ഒരു പ്രസ്താവനയിൽ പറയുന്നു.
മെയ് തുടക്കത്തിൽ അടിയന്തിര ഉപയോഗത്തിനായി WHO യുടെ അനുമതി സർക്കാർ ഉടമസ്ഥതയിലുള്ള സിനോഫാം ഗ്രൂപ്പ് കമ്പനി നേടിയതിനുശേഷം അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് സിനോവാക്.
Discussion about this post