ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയുണ്ടെന്ന് സ്ഥാപിക്കാൻ ‘സേവ് ലക്ഷദ്വീപ് ക്യാമ്പയിൻ‘ ഭാരവാഹികൾ നടത്തിയ വ്യാജ ഫോട്ടോഷൂട്ട് പൊളിച്ചടുക്കി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ ഗാന്ധി പ്രതിമയില്ലെന്ന വസ്തുത രാജ്യത്ത് എല്ലായിടത്തും അറിയാമെന്നിരിക്കെയാണ് ഇവരുടെ പാഴ്ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പരിഹാസത്തിന് പാത്രമാകുന്നത്.
‘ഇത് എന്താന്ന് ചിലർക്ക് മനസ്സിലായിക്കാണൂമല്ലോ അല്ലേ…?
#കട്ടപ്രതിഷേധം
#SaveLakshadweep‘ എന്ന അടിക്കുറിപ്പോടെ ഐഷ ലക്ഷദ്വീപ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘കാര്യം മനസ്സിലായി… ലക്ഷദ്വീപിൽ ഗാന്ധിപ്രതിമ ഇല്ലെന്നും,, അവിടെയുള്ള ചിലർ അത് അനുവദിക്കുന്നില്ലെന്നും,ചേച്ചിക്ക് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം നടത്താൻ കേരളത്തിൽ വരേണ്ടി വന്നെന്നും മനസ്സിലായി….. അതുകൊണ്ട് #savelkshadweep‘ എന്ന ശ്രീ ചെറായിയുടെ കമന്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
‘ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കാത്തതിന് എതിരെയുള്ള പ്രതിഷേധം ആണോ കുഞ്ഞേ, കൊച്ചിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ?‘ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
‘ഇത് എറണാകുളം KSEB ഓഫീസിന്റെ മുന്നിൽ ഉള്ള ഗാന്ധി പ്രതിമയാണെല്ലോ….ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ ഉണ്ടെന്ന് കാണിക്കാൻ നോക്കിയതാണല്ലേ?‘ എന്ന് ശ്രീജിത്ത് പന്തളം ചോദിക്കുന്നു.
‘ലക്ഷദ്വീപിലെ KSEB ഓഫീസ് ആണോ?‘ എന്നാണ് ശങ്കു ടി ദാസിന്റെ ചോദ്യം.
Discussion about this post