കോട്ടയം: ശരീരത്തിൽ ഒളിപ്പിച്ച് നിരോധിത പുകയില ഉത്പന്നം വിറ്റ കേസിൽ കോട്ടയം സ്വദേശി കബീർ അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്നും നിരോധിത പുകയിൽ ഉത്പന്നങ്ങളുടെ പാക്കറ്റുകൾ പിടികൂടി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ലോക്ക്ഡൗണിന്റെ മറവിൽ ഉയർന്ന നിരക്കിൽ കബീർ ആളുകൾക്ക് നിരോധിത പുകയില ഉത്പന്നം വിൽക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറുപറ പാലത്തിന് സമീപത്തു നിന്നും കബീറിനെ പിടികൂടിയത്.
ഇയാളിൽ നിന്നും ഇരുപത് പായ്ക്കറ്റ് നിരോധിത പുകയിൽ ഉത്പന്നമാണ് പിടികൂടിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും അഞ്ച് രൂപയ്ക്ക് എത്തിക്കുന്ന നിരോധിത പുകയിൽ ഉത്പന്നങ്ങൾ ഇയാൾ 80 രൂപയ്ക്കാണ് വിറ്റിരുന്നത്.
Discussion about this post