കൊച്ചി: സംസ്ഥാനത്ത് തീവ്രവാദം തടയുന്നതിനായി കേന്ദ്ര നിര്‍ദേശ പ്രകാരം കൗണ്ടർ ഇന്‍റലിജൻസ് സെൽ രൂപീകരിക്കാനൊരുങ്ങുന്നു. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം.
ഡെപ്യൂട്ടേഷനിൽ പൊലീസുകാരെ നിയോഗിക്കുന്നതിനു പുറമേ സെല്ലിനു വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റുകളും നടത്തും. ഇതിനുള്ള ഫണ്ട് പൂർണമായും കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കും.
തെലങ്കാന മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് തീരുമാനം. ഈ വർഷം ഡിസംബറോടെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ പ്രവര്‍ത്തന സജ്ജമാക്കും വിധമാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. 2020ലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ തുടർ നടപടികൾ സാധിച്ചിരുന്നില്ല.
Discussion about this post