തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം.
വിഷയത്തിൽ എംഎൽഎ മാരുമാരുടെയും എംപി മാരുടെയും അഭിപ്രായം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കൾ ആരുടെയും പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചുവെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പ് പോര് പരിഹാരമില്ലാതെ തുടരുകയാണ് എന്നാണ് സൂചന. മുൻനിര നേതാക്കളുടെ പല വിഷയങ്ങളിലുമുള്ള മൗനം പ്രതിഷേധ സൂചകമാണ് എന്നാണ് വിലയിരുത്തൽ.
Discussion about this post