ഡൽഹി : സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്‌സിനുകൾക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ചില സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് അമിത വില ഈടാക്കി ലാഭം കൊയ്യുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പരമാവധി വില നിശ്ചയിച്ച് കേന്ദ്രം ഉത്തരവിറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം, കൊവിഷീല്‍ഡ് വാക്‌സിന് 780 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് ഈടാക്കാനാകുക. റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക്കിന് പരമാവധി വില 1145 രൂപയാണ് ഈടാക്കാനാകുക. ടാക്‌സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പടെയാണ് ഈ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന വാക്‌സിനേഷന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷണമെന്നും 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അമിത ചാര്‍ജ് ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, രാജ്യത്ത് 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വാക്‌സിന് യാതൊരു ചാര്‍ജും ഈടാക്കാൻ പാടുള്ളതല്ല.
എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനായി കേന്ദ്രം 44 കോടി ഡോസ് വാക്‌സിനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. കൊവിഡ്, കൊവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
Discussion about this post