തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. അമ്പിളി എന്ന പേരിൽ ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷണ (19) ആണ് അറസ്റ്റിലായത്.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു എന്നാണ് പരാതി. വിഘ്നേഷിനെതിരേ പെൺകുട്ടിയാണ് മൊഴി നൽകിയതെന്നും രണ്ടാഴ്ച മുമ്പാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും വെള്ളിക്കുളങ്ങര പൊലീസ് അറിയിച്ചു.
ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം റീൽസ് ആയിരുന്നു അമ്പിളിയുടെ പ്രവർത്തന മേഖല. അമ്പിളിയുടെ വീഡിയോകളെ അർജുൻ എന്ന യൂട്യൂബർ റോസ്റ്റ് ചെയ്തത് സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു.
Discussion about this post