മലയാളികളുടെ പ്രിയ താരം ഭാവന സമൂഹമാധ്യമങ്ങളിൽ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും രസകരമായ വീഡിയോകളുമെല്ലാം ഇടയ്ക്ക് ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിനിടയിലെ രസകരമായ ചില നിമിഷങ്ങൾ അടങ്ങിയ ഒരു വീഡിയോ പങ്കു വയ്ക്കുകയാണ് താരം.
https://www.instagram.com/bhavzmenon/?utm_source=ig_embed&ig_rid=7bc9b5cb-ba4d-4dfa-aa54-0eca81485ada
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012-ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
വിവാഹശേഷം കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. ഭാവന നായികയായ ഇൻസ്പെക്ടർ വിക്രം എന്ന ചിത്രവും അടുത്തിടെ റിലീസിനെത്തിയിരുന്നു.
കൂടാതെ കന്നടയിൽ മൂന്നുചിത്രങ്ങൾ കൂടി ഭാവനയുടേതായി അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്നുണ്ട്.
Discussion about this post