തൊടുപുഴ: സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുകയും കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതിയെത്തുടർന്ന് സംഘത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.
ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ വീഡിയോ കോള്‍ ചെയ്താണ് പണം തട്ടുന്നത്. അജ്ഞാത അക്കൗണ്ടുകളിൽനിന്നു വരുന്ന വീഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. അത്തരം വീഡിയോ സന്ദേശമയച്ചയാളുകളുടെ ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായത്.
കോള്‍ ചെയ്യാന്‍ വ്യാജ ഐഡികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്, വാട്സാപ് എന്നിവയിലൂടെ വീഡിയോ കോള്‍ ചെയ്താണ് പണം തട്ടുന്നത്.
സ്ഥിരമായി മറ്റു ഓണ്‍ലൈന്‍ വഴിയുള്ള മറ്റ് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങള്‍ തന്നെയാവാം ഇതിനു പിന്നിലെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍. നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത് എന്നാണ് വിവരം.
Discussion about this post