Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നയിച്ച ആരോപണങ്ങമെളില്‍ കേസെടുത്ത് അന്വേഷണം നടത്തട്ടെ” ; മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി കെ. സുധാകരന്‍

by Brave India Desk
Jun 19, 2021, 02:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങമെളില്‍ പിണറായിക്ക് നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വെല്ലുവിളിച്ചു. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം അറിഞ്ഞിട്ടും സ്വന്തം ഭാര്യയോട് പോലും പറയാതിരുന്ന പിണറായി അച്ഛന്റെ സ്ഥാനത്തായിരുന്നോ എന്ന് തനിക്ക് സംശയമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞത്.

പത്രസമ്മേളനത്തിൽ കെ. സുധാകരന്റെ വാക്കുകൾ :-

Stories you may like

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

 വിദേശത്ത് ലക്ഷങ്ങളുടെ ശമ്പളമുള്ള ജോലി വാഗ്ദാനം; ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ വിമാനത്താവളത്തിൽ വെച്ച് പിടിയിൽ!

“സ്വന്തം അനുഭവം പങ്കുവെക്കാന്‍ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ? എന്റെ അനുഭവം ഞാന്‍ നിങ്ങളോട് പറയുന്നത് എഴുതിയിട്ടല്ല. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാര്‍ക്കുമുണ്ടാകുമെന്ന് തോന്നുന്നില്ല.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് പറഞ്ഞ ആളുടെ പേര് പറയുന്നില്ല. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന എനിക്ക് എന്ത് ഫിനാന്‍ഷ്യറാണ് ഉണ്ടാകുക? വിദ്യാര്‍ഥികള്‍ക്ക് എന്ത് ഫിനാനഷ്യറാണ് ഉണ്ടാകുക? മരിച്ചുവെന്ന് പറഞ്ഞ ആളാണ് പറഞ്ഞതെന്നാണ് പിണറായി പറഞ്ഞത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല.

രണ്ടാമത്തെ ആരോപണം എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ്. ആരാ പറയുന്നത്? അഞ്ചു വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രിയാ. അഴിമതിയും സ്വജനപക്ഷപാതവും വെച്ചുപുലര്‍ത്തി വിദേശ കറന്‍സി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. അത് എല്ലാവരും അറിഞ്ഞതാണ്. നാല് വര്‍ഷം കൂടെ കൊണ്ടുനടന്നു സ്വപ്‌ന സുരേഷിനെ. എന്നിട്ട് അവസാനം എനിക്കറിയില്ലെന്ന് പറഞ്ഞു. കൊച്ചുകുട്ടികള്‍ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. അപാരമായ തൊലിക്കട്ടിയുള്ള ആള്‍ക്കല്ലാതെ ഞാന്‍ കറന്‍സി ഇടപാട് നടത്തിയെന്ന് പറയാനാവില്ല.

മണല്‍ മാഫിയയുമായി ബന്ധമുള്ള ആളാണ് കെ.പി.സി.സി. അധ്യക്ഷനെങ്കില്‍ നിങ്ങള്‍ അന്വേഷിക്കണം. ഭരണം നിങ്ങളുടെ കൈയില്‍ ആണല്ലോ. വെടിയുണ്ട കണ്ടെടുത്തപ്പോള്‍ കോടതിയില്‍നിന്ന് ലഭിച്ച തിരിച്ചടി പിണറായിക്ക് ഓര്‍മയുണ്ടോ… ജസ്റ്റിസ് സുകുമാരന്‍ ആവര്‍ത്തിച്ച് പറഞ്ഞു, മാഫിയകളുമായി ബന്ധമുണ്ടെന്ന്. വെടിയുണ്ട കണ്ടെടുത്തത് എന്നില്‍ നിന്നല്ല. പിണറായി വിജയനില്‍ നിന്നാണ്. ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനല്ലല്ലോ. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനം പറയട്ടെ.

സ്‌കൂള്‍ ഫണ്ടും രക്തസാക്ഷിളുടെ ഫണ്ടും ദുരുപയോഗം ചെയ്‌തെന്ന് പറഞ്ഞു. ഇതൊന്നും പിണറായി അന്വേഷിക്കേണ്ട. അതിന് എന്റെ പാര്‍ട്ടിയുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും പിണറായി പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ പോലീസിനെ വെച്ച് അന്വേഷിക്കണം. നട്ടെല്ലുണ്ടെങ്കില്‍ എനിക്കെതിരായാ ആരോപണങ്ങളില്‍ കേസെടുത്ത് എന്നെ പ്രതിക്കൂട്ടില്‍ കയറ്റണം. നട്ടെല്ലുണ്ടെങ്കില്‍ അത് കാണിക്കണം. അല്ലാതെ ചീഞ്ഞളിഞ്ഞ മനസ്സ് ഒരു മുഖ്യമന്ത്രി ഭൂഷണമല്ല. ശുദ്ധമായ മനസ്സാവണം ഒരു മുഖ്യമന്ത്രിയുടേത്.

പിണറായി വിജയന്റെ നിര്‍ദേശത്തില്‍ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഞങ്ങളിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വീട് കൊടുത്തിട്ടുണ്ട്. ജോലി കൊടുത്തിട്ടുണ്ട്. ഇപ്പോഴും സഹായം നല്‍കി കൊണ്ടിരിക്കുന്നു. നിങ്ങള്‍ അന്വേഷിക്കണം. കണ്ണൂരില്‍ അത് ശക്തമായി നടക്കുന്നുണ്ടെന്ന് എനിക്ക് പറയാനാകും. മറ്റുള്ളിടത്തെ കാര്യം എനിക്ക് പറയാനാവില്ല. അതും മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സുധാകരന്‍ പറഞ്ഞു.”

 

Tags: CM Pinarayi VijayanK SUDHAKARAN
Share19
Tweet
Send
Share

Latest stories from this section

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

Latest News

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

‘യുദ്ധ് അഭ്യാസ് 2026’: രാജസ്ഥാനിൽ സന്ദർശനം നടത്തി യു.എസ് സ്ഥാനപതി സെർജിയോ ഗോർ

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

എ.ഐ അനിയന്ത്രിതമായി വളരുന്നത് തടയണം ; മാനവികതയുടെ നന്മയ്ക്കായി അമേരിക്കയും ചൈനയും കൈകോർത്ത് പ്രവർത്തിക്കണമെന്ന് ഷി ജിൻപിങ്

മക്ക ലക്ഷ്യം വെച്ച് ഹൂതി ഡ്രോൺ ; വെടിവെച്ചിട്ട് സൗദി അറേബ്യ

ഹൂതി-സൗദി സംഘർഷം രൂക്ഷമാകുന്നു; മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രതാ നിർദ്ദേശം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനനേട്ടം: മിക്സഡ് റിലേയിൽ വെള്ളി മെഡൽ

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

രാഹുൽ ഗാന്ധിക്ക് ‘സീറോ പൊളിറ്റിക്കൽ സെൻസ്’; തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ പ്രാപ്തിയില്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നു : ബിജെപി

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies