തിരുവനന്തപുരം: പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കാൻ താത്‌പര്യം പ്രകടിപ്പിക്കാതെ വർഷങ്ങളായി അനധികൃതമായി സർവീസിൽ നിന്നും വിട്ടു നിന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ പിരിച്ചുവിട്ടു.
സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടർച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവർത്തകർ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തിൽ അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു.
Discussion about this post