മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തമ്മിലുള്ള വാക് പോര് ചർച്ചയായിരിക്കുകയാണ് ഈ ദിവസങ്ങളിൽ. ഇതിനെ പരാമർശിച്ചു കൊണ്ടുള്ള സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പടിക്കാഞ്ഞത് നമ്മുടെ ഭാഗ്യം എന്നാണ് . അല്ലെങ്കില്‍, ഇപ്പൊഴത്തെ വാർത്താ സമ്മേളനം എങ്ങിനെ ആയിരിക്കും എന്ന് പറഞ്ഞു തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പരിഹാസവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :-
‘പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പടിക്കാഞ്ഞത് നമ്മുടെ ഭാഗ്യം . അല്ലെങ്കില്‍, ഇപ്പൊഴത്തെ വാർത്താ സമ്മേളനം ഏതാണ്ട് ഇങ്ങനെ ആകുമായിരുന്നു .
X നേതാവ് :- “ഞങ്ങൾ 70 വര്ഷം മുമ്പ് ..വിയറ്റ്‌നാം കോളനി .. എന്ന് പേരുള്ള അങ്കണവാടിയിൽ ഒരുമിച്ചു പഠിച്ചപ്പോൾ ടീച്ചർ ഉച്ചക്ക് വിളമ്പിയ കഞ്ഞിയും , പുഴുക്കും Y ക്കു കൂടുതലായി കൊടുത്തു ട്ടോ . ഇത് കണ്ടു ദേഷ്യം പിടിച്ച ഞാൻ അവൻെറ മൂക്ക് അടിച്ചു പത്തിരിയാക്കി . എന്നെ ‘വിയറ്റ്‌നാം കോളനി’ അങ്കണവാടിലെ എല്ലാ കുഞ്ഞു കുട്ടികൾക്കും ഭയങ്കര പേടി ആയിരുന്നു. തെളിവായി അന്നത്തെ കുട്ടികളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ”
ഇതിനുള്ള Y യുടെ മാസ്സ് മറുപടി ഏതാണ്ട് ഇങ്ങനെ ആകും ..
Y നേതാവ് :- “ചുമ്മാ പുളു അടിക്കരുത്. എന്നെ കൊഞ്ഞനം കാട്ടിയതിന് ഞാൻ X നെ എത്രയോ തവണ ഇടിച്ചു-ഇടിച്ചു പഞ്ചർ ആക്കിയിട്ടുണ്ട് . വിയറ്റ്‌നാം കോളനി അങ്കണവാടിയിലെ കുട്ടികൾ മാത്രമല്ല ടീച്ചർ വരെ എന്നെ കണ്ടാൽ പേടിച്ചു വിറക്കുമായിരുന്നു. ഇതിനെല്ലാം തെളിവുണ്ട്. ഞാൻ കാണിച്ചു തരാം”
(വാൽകഷ്ണം … തലശ്ശേരി ബ്രണ്ണൻ കോളേജിലെ 50 വര്ഷം മുമ്പ് പഠിച്ച വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഗമം ഉടനെ നടത്തുക . അതിൽ എല്ലാ പ്രമുഖ നേതാക്കളും പഴയ കൂട്ടുകാരും പങ്കെടുത്തു , പണ്ടത്തെ ചില പ്രധാന സംഘട്ടന രംഗങ്ങൾ പുനഃ ആവിഷ്കരിച്ചാൽ ആര് പറഞ്ഞതാണ് ശരിയെന്നും , ആരായിരുന്നു ബ്രണ്ണൻ കോളേജിലെ അന്നത്തെ യഥാർത്ഥ ഹീറോ എന്ന് കേരളത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും ഉപകരിച്ചേനെ .. അങ്ങനെയെങ്കിലും ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ ചർച്ചക്ക് ഒരു പരിഹാരം ആയേനെ.. )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )’
Discussion about this post