തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ വീണ്ടും വിവാദത്തിൽ. വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന് ആരോപണം. ഷാഹിദയ്ക്ക് സർവകലാശാലാ ബിരുദവും ഡോക്ടറേറ്റും ഇല്ലെന്ന് ചാനൽ ചർച്ചയ്ക്കിടെ ഒരു വനിതയാണ് ആരോപണമുന്നയിച്ചത്.
വിവരാവകാശ നിയമപ്രകാരം സർവകലാശാലയിൽ നിന്നും ഇതു സംബന്ധിച്ച് രേഖ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ കമ്മിഷൻ വെബ്സൈറ്റിൽ ഡോ. ഷാഹിദ കമാൽ എന്നാണ് കാണുന്നതെന്നും ആരോപണമുന്നയിച്ചവർ പറയുന്നു.
ആരോപണം പരിശോധിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
Discussion about this post