ഡൽഹി: കൊവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ മരണങ്ങൾ മറച്ചു വെക്കുന്ന സംസ്ഥാനങ്ങൾക്ക് പിടി വീഴും. മരണം റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം മാനദണ്ഡങ്ങൾ പുതുക്കേണ്ടി വരും. നഷ്ടപരിഹാരം സംസ്ഥാനം വഹിക്കേണ്ടി വന്നാല്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യതയും തീരുമാനം നടപ്പാക്കുമ്പോള്‍ ഉയര്‍ന്നേക്കാവുന്ന നിയമക്കുരുക്കുകളും കേരളത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
വൻ വിവാദങ്ങൾക്കൊടുവിലാണ് കൊവിഡ് മരണം തീരുമാനിക്കുന്നത് സംസ്ഥാനത്തെ ഡെത്ത് ഓഡിറ്റ് കമ്മിറ്റിയില്‍ നിന്ന് ജില്ലാ തലത്തിലേക്ക് മാറ്റിയത്. നിലവില്‍ ജില്ലാ തല കമ്മിറ്റിയാണ് കൊവിഡ് മരണം തീരുമാനിക്കുന്നത്. എന്നാൽ ചികിത്സിക്കുന്ന ഡോക്ടര്‍ തന്നെ മരണകാരണം നിര്‍ണയിച്ച് രേഖ നല്‍കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.
കേരളത്തിൽ കൊവിഡ് മൂലം മരണപ്പെട്ട പലരുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും നിലനിൽക്കുന്നുണ്ട്. ഇപ്രകാരം കൊവിഡ് മരണങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന വിമർശനം ശക്തമാണ്.
കൊവിഡ് അനബന്ധ മരണം പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്നാണ് നിലവിൽ വന്നിരിക്കുന്ന നിർദേശം. ഈ സാഹചര്യത്തിൽ കേന്ദ്ര മാര്‍ഗ്ഗനിര്‍ദേശത്തിന് കാത്തിരിക്കുകയാണ് കേരളം.
Discussion about this post