കണ്ണൂർ: കേരളത്തിൽ ക്വട്ടേഷൻ സംഘങ്ങൾ സ്വൈരവിഹാരം നടത്തുന്നതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ കൊടുവള്ളി ക്വട്ടേഷന്‍ സംഘം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നതായി പരാതി. പാലക്കാട് സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത് സംഘത്തിന്റെ വാഹനം രാമനാട്ടുകരയിൽ അപകടത്തില്‍പ്പെട്ട അതേ ദിവസമായിരുന്നു സംഭവം. ഫിജാസ്, ഷിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും മര്‍ദിച്ച് ഫോണും പണവും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
ലഗേജ് കവര്‍ന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുള്ളതായാണ് വിവരം.
Discussion about this post