ഹൂസ്റ്റണ്‍ : കല്‍പ്പനാചൗളയ്ക്ക് ശേഷം ഒരിന്ത്യക്കാരി കൂടി ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ സിരിഷാ ബാന്ദ്‌ലയാണ് ബഹിരാകാശ സഞ്ചാരിയാകുന്ന രണ്ടാമത്തെ ഇന്ത്യാക്കാരി. ഈ മാസം 11 ന് സിരിഷയെയും വഹിച്ചു കൊണ്ടുള്ള ബഹിരാകാശ വാഹനമായ വി.എസ്.എസ് യൂണിറ്റി മെക്‌സിക്കോയില്‍ നിന്ന് യാത്രതിരിക്കും. അഞ്ച് സഹയാത്രികരാണ് ഇവര്‍ക്ക് ഒപ്പമുള്ളത്.
ക്രൂവിലെ നാലാം നമ്പർ ബഹിരാകാശയാത്രികയായ സിരിഷ ബന്ദ്‌ല ആന്ധ്രയിൽ ജനിച്ച് ഹ്യൂസ്റ്റണിലാണ് വളർന്നത്. 34 കാരിയായ സിരിഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറാണ്. എന്‍ജിനിയറിംഗ് ബിരുദത്തിന് പുറമേ എം.ബി.എയും ഇവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിന്ത്യാക്കാരി ബഹിരാകാശയാത്ര നടത്തുന്നത്. വിർജിൻ ഗാലക്സിയിലെ സർക്കാർ കാര്യങ്ങളും ഗവേഷണ പ്രവർത്തനങ്ങളും വൈസ് പ്രസിഡന്റ് കൂടിയാണ് സിരിഷ.
“ജൂലൈ 11 ന് വിഎസ്‌എസ് യൂണിറ്റിയിൽ തെലുങ്ക് വേരുകളുള്ള സിരിഷ ബന്ദ്‌ല ഉൾപ്പെടുന്ന റിച്ചാർഡ് ബ്രാൻസണും സംഘവും പുതിയ ബഹിരാകാശ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തി ബഹിരാകാശത്തേക്ക് പറക്കാൻ ഒരുങ്ങുന്നു, ഇത് എല്ലാ ഇന്ത്യക്കാരെയും അഭിമാനം കൊള്ളിക്കുന്നു ,” ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ എൻ ചന്ദ്രബാബു നായിഡു ട്വീറ്റ് ചെയ്തു.
Discussion about this post