കാസർകോട്: കാസർകോട് കീഴൂരിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. കസബ സ്വദേശികളായ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരെയാണ് കാണായത്. കീഴൂർ കടപ്പുറം ഹാർബറിലാണ് സംഭവം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. ഏഴ് മത്സ്യ തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മണിക്കുട്ടൻ, രവി, ശശി, ഷിബിൻ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. നിസാര പരിക്കേറ്റ ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
Discussion about this post