തിരുവനന്തപുരം: വനം കൊള്ളക്കേസിൽ സിപിഐ കുരുക്കിലേക്ക്. മരംമുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവിറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെന്ന് റിപ്പോർട്ട്. നിയമ വകുപ്പിന്റെയും അഡീഷണൽ എ.ജി.യുടെയും നിയമോപദേശം തേടാതെ മരംമുറി ഉത്തരവ് വേഗത്തിലാക്കാൻ ചന്ദ്രശേഖരൻ നിർദേശിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.
മരംമുറി തടസ്സപ്പെടുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടെയാണ് കഴിഞ്ഞവർഷം ഒക്ടോബർ 24-ന് ഉത്തരവിറങ്ങിയത്. 1964-ലെ ഭൂമി പതിവു ചട്ടം മറികടന്ന് ഉത്തരവിറക്കുന്നതിലെ നിയമപ്രശ്നം വനംവകുപ്പിലെയും റവന്യൂവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പലതവണ ഉന്നയിച്ചിരുന്നു. എന്നാൽ, മരംമുറിക്ക് അനുവാദം നൽകാൻ ചന്ദ്രശേഖരൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കുറിപ്പ് നൽകുകയായിരുന്നു.
അതേസമയം മരംമുറിക്കാനുള്ള ഉത്തരവ് സർക്കാർ പൂർണ ഉത്തരവാദിത്വത്തോടെയാണ് ഇറക്കിയതെന്നും നിർദേശം നൽകിയ മന്ത്രിയെന്ന നിലയിൽ അത് അംഗീകരിക്കുന്നതായും ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
Discussion about this post