കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു. സാബു ഒരു മോശം വ്യവസായിയാണെന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളും ഉള്ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത് ? ലാഭംസിൽവർ ലൈനിൽ കിട്ടണമെങ്കിൽ ഇപ്പോൾ മുതലിറക്കണമെന്നും കിറ്റക്സ് എംഡി സാബുവിനെ ജോയ് മാത്യു ഉപദേശിക്കുന്നു.
തെലങ്കാന സർക്കാരുമായി ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്ക്കിറ്റക്സ് കരാറുണ്ടാക്കി കഴിഞ്ഞു. കർണ്ണാടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കിറ്റക്സിന് ഇതിനോടകം ക്ഷണം എത്തിയിട്ടുണ്ട്. കർണ്ണാടകയിൽ നിക്ഷേപമിറക്കാൻ പൂർണ്ണപിന്തുണ നൽകുമെന്നാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചത്.
തെലങ്കാനയിൽ നിക്ഷേപമിറക്കാനുള്ള കിറ്റക്സ് തീരുമാനം തെലങ്കാന വ്യവസായ മന്ത്രി കെ.ടി രാമ റാവു ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.ലോകത്തെ രണ്ടാമത്തെ വലിയ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ കിറ്റക്‌സ് ഗ്രൂപ്പ് സംസ്ഥാനത്തേക്ക് വരുന്നുവെന്നത് അതിയായ സന്തോഷമുളവാക്കുന്നുവെന്ന് രാമറാവു ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയിൽ കിറ്റക്‌സ് ഗ്രൂപ്പ് 1000 കോടിയുടെ നിക്ഷേപം നടത്തും. വേഗത്തിൽ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച കിറ്റക്‌സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബിന് നന്ദി പറയുന്നുവെന്നും രാമറാവു വ്യക്തമാക്കിയിരുന്നു.
ടെക്‌സ്റ്റൈൽ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് ചർച്ചയ്ക്ക് ശേഷം സാബു ജേക്കബ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാറങ്കലിലാണ് ആയിരം കോടിയുടെ നിക്ഷേപം നടത്തുന്നത്. കകതിയ മെഗാ ടെക്സ്റ്റൈൽസ് പാർക്കിൽ കിറ്റെക്സിന്റെ ഫാക്ടറികൾ സ്ഥാപിക്കും. ഈ നിക്ഷേപം തെലങ്കാനയിൽ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post