തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, അലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ , പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊള്ളും. ഇതിന്റെ ഫലമായി വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കും.
കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്തിൻറെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച്ച വരെ വ്യാപക മഴ പെയ്യുമെന്നാണ് പ്രവചനം. ജൂണിൽ ആരംഭിച്ച കാലവർഷം രണ്ട് ആഴ്ചയിലേറെയായി ദുർബലമായിരുന്നു. എന്നാൽ മഴ വീണ്ടും ശക്തമാകുന്നതോടെ കാലവർഷം സാധാരണ നിലയിൽ പെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
Discussion about this post