ലണ്ടൻ: യൂറോ കപ്പ് ഫുട്ബോൾ കിരീടം ഇറ്റലിക്ക്. ആവേശം അലതല്ലിയ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. തകര്‍പ്പന്‍ സേവുകളുമായി ഇരു ഗോൾ കീപ്പർമാരും ഒപ്പത്തിനൊപ്പം നിന്നപ്പോൾ കിക്കെടുക്കാൻ മാത്രമായി ഇംഗ്ലീഷ് കോച്ച് നിയോഗിച്ച മൂന്ന് യുവതാരങ്ങളും സമ്മർദ്ദത്തിനടിപ്പെട്ടതോടെ ഇറ്റലി 3-2 എന്ന സ്കോറിന് വിജയം നേടുകയായിരുന്നു.
ഷൂട്ടൗട്ടിൽ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി ലഷ്യം കണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും ഗോൾ നേടി.
ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് സ്വന്തം നാട്ടിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ടൂർണമെന്റിന്റെ താരമായി ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണറുമ്മയെ തിരഞ്ഞെടുത്തു. മത്സരം തുടങ്ങിയ ഉടന്‍ തന്നെ ഇറ്റലിയ്‌ക്കെതിരേ ഇംഗ്ലണ്ട് ലീഡെടുത്തു. രണ്ടാം മിനിട്ടില്‍ തന്നെ ലൂക്ക് ഷോയാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.
67-ാം മിനിട്ടില്‍ ഇറ്റലി സമനില ഗോള്‍ നേടി. പ്രതിരോധതാരം ലിയോണാര്‍ഡോ ബൊനൂച്ചിയാണ് ടീമിനായി സ്‌കോര്‍ ചെയ്തത്. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്. 1976-ലാണ് ഇതിനുമുന്‍പ് ഒരു യൂറോ കപ്പ് ഫൈനല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.













Discussion about this post