കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് കൂട്ടുകാർ ചേർന്നാണ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ചത്. തീരപ്രദേശത്തെ ഒരു കോളനിയിൽ മൂന്നു മാസം മുൻപാണ് സംഭവം നടന്നത്. രക്ഷിതാക്കളില്ലാത്ത സമയം നോക്കി പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷം കൂട്ടുകാർ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം പറഞ്ഞെങ്കിലും രക്ഷിതാക്കൾ കാര്യമാക്കിയില്ല.
മൂന്നു ദിവസം മുൻപ് വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിൽ വിഷയം വീണ്ടും ഉയർന്നതോടെയാണ് നാട്ടുകാർ വിവരമറിയുന്നതും പോലീസിൽ വിവരമറിയിക്കുന്നതും. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി വ്യക്തമാവുകയും വീട്ടുകാരിൽ നിന്നും പരാതി എഴുതി വാങ്ങി അന്വേഷണം തുടങ്ങുകയുമായിരുന്നു. പതിനൊന്നും പന്ത്രണ്ടും വയസുകാരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലിസ് ജുവനൈല്‍ കോടതിയിലാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സിറ്റി അസിസ്റ്റൻറ് കമ്മീഷണർ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിൻ്റെ ചുമതല.തെളിവെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
Discussion about this post