തിരുവനന്തപുരം: സഹകരണ സംഘങ്ങളുടെ മറവിൽ കോടികളുടെ കള്ളപ്പണം ഒളിപ്പിച്ചു വെച്ചതിനാലാവാം മാർക്സിസ്റ്റ് പാർട്ടി സഹകരണ മന്ത്രാലയത്തെ ഭയക്കുന്നതെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം ശോഭാ സുരേന്ദ്രൻ. കേന്ദ്ര സഹകരണമന്ത്രാലയം വരുന്നതിൽ കേരളത്തിലെ മുന്നണികൾ ഭയക്കുന്നത് മടിയിൽ കനമുള്ളതിനാലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ സി.പി.എമ്മിന്റെ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളായി മാറി. അതുകൊണ്ടാണ് അമൂൽ പോലൊരു ആഗോളബ്രാൻഡ് ഇവിടെനിന്ന് ഉയർന്നു വരാത്തത്. മിൽമയെ അമൂലിനെപ്പോലുള്ള ബ്രാൻഡായി മാറ്റാമായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ വലിയ സാധ്യതകളാണ് സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ ഒരുങ്ങുന്നത്. ആയുർവേദം, കയർ, മുള തുടങ്ങി വിവിധ മേഖലകൾ ഇനിയും വികസിക്കേണ്ടതുണ്ട്. അതിനെല്ലാം വലിയ ഫണ്ട് ലഭിക്കും. അത് പ്രയോജനപ്പെടുത്തി സഹകരണസംഘങ്ങളെ വികസിപ്പിക്കാവുന്നതാണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post