തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധന. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 627 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2021 ജനുവരി മുതൽ മെയ് വരെയുള്ള കണക്ക് പ്രകാരമാണിത്.
കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്തത് 1143 ലൈംഗിക പീഡന കേസുകളാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഈ വർഷം ഇതുവരെ 89 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തത് ഈ ഇനത്തിൽ 197 കേസുകളാണ്.
കുട്ടികൾക്കെതിരായ മൊത്തം അതിക്രമകേസുകൾ അഞ്ചു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1649 എണ്ണമാണ്. കഴിഞ്ഞ വർഷം ആകെ ഇത് 3628 കേസുകൾ ആയിരുന്നു. പോലീസ് ക്രൈം സ്റ്റാറ്റിറ്റിക്സ് ഔദ്യോഗിക കണക്കുപ്രകാരം വ്യക്തമാവുന്നത് സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമകേസുകളിൽ വലിയ വർധനവ് ഉണ്ടാകുന്നുവെന്നാണ്.
Discussion about this post