തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സി കാറ്റഗറിയിലെ കടകൾ എട്ട് മണി വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. ഒന്നിടവിട്ട് തുറന്ന് എല്ലാ കടകളും പ്രവർത്തിക്കാമെന്നും സർക്കാർ അനുവാദം നൽകി.
ബാങ്കുകൾ എല്ലാ ദിവസവും ഇടപാടുകാർക്ക് വേണ്ടി പ്രവർത്തിക്കാൻ അനുമതി നൽകി. എ,ബി,ഡി കാറ്റഗറിയിലെ കടകൾ ഏഴ് മണി വരെ പ്രവർത്തിക്കാനാണ് അനുമതി. വാരാന്ത്യ ലോക്ക്ഡൗൺ തുടരാനും തീരുമാനമായി.
വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പെരുന്നാൾ പ്രമാണിച്ച് ഇളവുകൾ നൽകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.
അതേസമയം കൊവിഡ് മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും, എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ ലോക്ക്ഡൗൺ അശാസ്ത്രീയമാണെന്നും നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജനം പൊറുതി മുട്ടിയിരിക്കുകയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
Discussion about this post