കോട്ടയം: യുഡിഎഫ് ഫോര്‍മുല സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചില്ലെന്നും, ഭാഗികമായി മാത്രമാണ് സര്‍ക്കാര്‍ തീരുമാനത്തെ താന്‍ സ്വാഗതം ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ലീഗിന്റെ അഭിപ്രായവും സര്‍ക്കാര്‍ പരിഗണിക്കണം. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യും. മുസ്‌ലിംകള്‍ക്കായി മാത്രമുള്ള പദ്ധതി നഷ്ടമായതാണ് ലീഗിന്റെ പരാതിയെന്നും സതീശൻ പറഞ്ഞു.
സച്ചാര്‍ കമ്മിറ്റിക്കുപകരം പാലോളി കമ്മിറ്റിയെ വച്ചതുതന്നെ സ്കോളർഷിപ്പിൽ വെള്ളം ചേര്‍ക്കാനാണെന്നാണ് മുസ്‌ലിം ലീഗിന്റെ ആരോപണം. ”ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വീണ്ടും കുറച്ചു. അനാവശ്യ സ്പര്‍ധയുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.” ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സച്ചാര്‍ കമ്മിറ്റി ആനുകൂല്യങ്ങള്‍ മുസ്‌ലിംകൾക്കാണ്, മറ്റുള്ളവര്‍ക്ക് വേറെ കമ്മിറ്റി വരട്ടെയെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാരിന്റെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നു വ്യക്തമാക്കിയ പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലും സമാനമായ നിലപാട് എടുക്കുമെന്നും, സതീശനോട് ഫോണില്‍ സംസാരിച്ചതായും പറഞ്ഞു.
Discussion about this post